For Thy Mercy and Thy Grace
Henry Dounton S.S. 1050
1
ഇന്നു തീരും വര്‍ഷത്തില്‍
തന്ന എല്ലാ നന്മയ്ക്കും
ദൈവനാമത്തിനിപ്പോള്
സ്തവം ചൊല്ലുന്നേ ഞങ്ങള്‍
2
ഈ ആണ്ടും നീ നടത്തി
ഈ ഉലകാം വനത്തില്‍
ക്ഷീണിക്കുന്നെന്നായപ്പോള്
ക്ഷണം താങ്ങി ഞങ്ങളെ
3
നിദ്ര കൊണ്ടോരെത്ര പേര്
പുത്രദുഃഖം ആര്‍ക്കെല്ലാം
ഇത്രത്തോളം ഞങ്ങളെ
എത്ര ക്ഷേമം കാത്തു നീ
4
ഇന്നിതാ ഒരെബ്നേസര്
നന്ദിപൂണ്ടു നാട്ടുന്നേ
എന്നും മിസ്പയായി നീ
ഇന്നേപ്പോലിരിക്കണം
5
ലോകവാഴ്ച തീര്ന്നുമേല്
ലോകത്തില്‍ നിന് നാമത്തെ
ദൂതരോടു ചേര്‍ന്നെങ്ങള്‍
സ്തുതിപ്പാനരുള് കൃപ
6
പുതുവര്‍ഷം കാണുകില്
പുതുജീവനും നല്ക
ശുദ്ധത വിശ്വാസവും
ശുദ്ധാത്മാവിന് ദാനവും
