‘O God our help in ages past’
(Issac Watts)
ശങ്കരാഭരണം-ഏകതാളം
1
ഇന്നേയോളം തുണച്ചോനേ
ഇനിയും തുണെക്ക
ഇഹദുഃഖേ രക്ഷയും നീ
ഈയെന്‍ നിത്യ ഗൃഹം
2
നിന്‍ സിംഹാസന നിഴലില്‍
നിന്‍ ശുദ്ധര്‍ പാര്‍ക്കുന്നു,
നിന്‍ ഭുജം മതി അവര്‍ക്കു
നിര്‍ഭയം വസിപ്പാന്‍
3
പര്‍വ്വതങ്ങള്‍ നടും മുമ്പെ
പണ്‍ടു, ഭൂമിയെക്കാള്‍
പരനേ നീ അനാദിയായ്
പാര്‍ക്കുന്നല്ലോ സദാ.
4
ആയിരം വര്‍ഷം നിനക്കു
ആകുന്നിന്നലെപോല്‍;
ആദിത്യോദയ മുമ്പിലെ
അല്പയാമം പോലെ.
5
നിത്യനദിപോലെ കാലം
നിത്യം തന്‍ മക്കളെ
നിത്യത്വം പൂകിപ്പിക്കുന്ന
നിദ്രപോലെയത്രെ
6
ഇന്നേയോളം തുണച്ചോനേ,
ഇനിയും തുണക്ക;
ഇഹം വിട്ടു പിരിയുമ്പോള്‍
ഈയെന്‍ നിത്യ ഗൃഹം.
