ചെഞ്ചുരുട്ടി-ആദിതാളം
പല്ലവി

ഇന്നേരം പ്രിയ ദൈവമേ നിന്നാത്മദാനം
തന്നാലും പ്രാര്‍ത്ഥിച്ചീടുവാന്‍

അനുപല്ലവി

നിന്നോടു പ്രാര്‍ത്ഥിച്ചീടാന്‍ നിന്നടിയങ്ങള്‍ നിന്റെ
സന്നിധാനത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നു നാഥാ!-
ഇന്നേ..

1
നിന്തിരുപാദപീഠത്തില്‍ അണയുവതിനെന്തുള്ളു
ഞങ്ങളപ്പനേ!-
നിന്‍തിരു സുതനേശു -വിന്‍തിരുജഡംഭൂവി
ചിന്തിയോര്‍ പുതുവഴി തുറന്നു പ്രതിഷ്ഠിച്ചതാല്‍
ഇന്നേ…
2
മന്ദതയെല്ലാം നീക്കുകെ-നിന്നടിയാരില്‍ തന്നരുള്‍
നല്ലുണര്‍ച്ചയെ
വന്നീടുന്നൊരു ക്ഷീണം-നിദ്ര, മയക്കമിവ
ഒന്നാകെ നീയകറ്റി-തന്നീടുകാത്മശക്തി
ഇന്നേ…
3
ഓരോ ചിന്തകള്‍ ഞങ്ങളില്‍-വരുന്നേ-മന-
സ്സോരോന്നും പതറീടുന്നേ
ഘോരവൈരിയോടു നീ പോരാടിയാര്‍ക്കു
ചോരയാല്‍ ജയംനല്കി-ടേണംപരമനാഥാ-
ഇന്നേ…
4
നിന്തിരു വാഗ്ദത്തങ്ങളെ മനതളിരില്‍ ചിന്തിച്ചു
നല്ല ധൈര്യമായ്
ശാന്തതയോടും ഭവാന്‍ സന്നിധിബോധത്തോടും
സന്തതം പ്രാര്‍ത്ഥിച്ചീടാന്‍ നിന്തുണ നല്‍കീടേണം
ഇന്നേ…
5
നീയല്ലാതാരുമില്ലയ്യോ-ഞങ്ങള്‍ക്കഭയം
നീയല്ലോ പ്രാണനാഥനേ!
നീ യാചന കേട്ടീടാ-തായാല്‍ പിശാചിനുടെ
മായാവലയത്തില്‍ നാശമായിടുമായതിനാല്‍
ഇന്നേ…

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox