Tune: When I survey the wonderous cross
1
ഈ ലോകത്തില്‍ നാം പാര്‍ക്കുമ്പോള്‍
നാം കൂടെ കൂടെ പിരിയും
മേല്‍ ഭാഗ്യലോകം എത്തിയാല്‍
നാം പിരിയാതെ വസിക്കും
2
ആ ഭാഗ്യലോകത്തുള്ളവര്‍
മുന്‍ ദുഃഖം രോഗം ഒക്കവെ
ഓര്‍ക്കാതെ എന്നും സ്തുതിച്ചു
സന്തോഷപ്പെടും എന്നുമേ
3
അവരോടുകൂടെ ദൈവം
എന്നും എന്നേക്കും വസിക്കും
കുഞ്ഞാടു എന്നും മേയിച്ചു
ആശ്വാസത്തോടെ നടത്തും
4
യഹോവ കണ്ണുനീര്‍ എല്ലാം
തുവര്‍ത്തി തീരെ കളയും
തന്‍ സ്നേഹം കൊണ്‍ടു അവരെ
മഹത്വത്തില്‍ താന്‍ നിറയ്ക്കും
5
ഈ കൃപ നാം വിചാരിച്ചു
എപ്പോഴും ധൈര്യപ്പെടുക
വിശ്വാസപോരു പൊരുതു
അനന്തഭാഗ്യം ലഭിക്ക
