രൂപകതാളം
1.ഉഷകാലം നാം എഴുന്നേല്‍ക്കുക
പരേനശുവെ സ്തുതിപ്പാന്‍
ഉഷകാലമെന്താനന്ദം നമ്മള്‍
പ്രിയേനാടടുത്തീടുകില്‍
2.ഇതുപോലൊരു പ്രഭാതം നമു
ക്കടുത്തീടുന്നു മനമെ
ഹാ! എന്താനന്ദം നമ്മല്‍ പ്രിയന്‍
നീതി സൂര്യനായ് വരുന്നാള്‍
3.നന്ദിയാലുള്ളം തുടിച്ചീടുന്നു
തള്ളയാമേശു കാരുണ്യം
ഓരോന്നോരോന്നായ് ധ്യാനിപ്പാനിതു
നല്ല സന്ദര്‍ഭമാകുന്നു
4.ഇന്നലെ ഭൂവില്‍ പാര്‍ത്തിരുന്നവ
രെത്രപേര്‍ ലോകം വിട്ടുപോയ്
എന്നാലോനമുക്കൊരുനാള്‍ കൂടെ
പ്രിയെന പാടി സ്തുതിക്കാം
5.നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നു
നഗ്നനായി തന്നെ പോകുമെ
ലോകത്തിലെനിക്കില്ല യാതൊന്നും
എന്‍റെ കൂടന്നുപോരുവാന്‍
6.ഹാ! എന്‍ പ്രിയന്‍റെ പ്രേമത്തെ ഓര്‍ത്തി
ട്ടാനന്ദം പരമാനന്ദം
ഹാ! എന്‍ പ്രിയനാം പുതുവാനഭൂ
ദാനം ചെയ്വതെന്താനന്ദം
7.മരുവില്‍നിന്നു പ്രിയന്മേല്‍ചാരി
വരുന്നോരിവള്‍ ആരുപോല്‍
വനത്തില്‍ കൂടെ പോകുന്നേ ഞാനും
സ്വന്തരാജ്യത്തില്‍ ചെല്ലുവാന്‍
8.കൊടുങ്കാറ്റുണ്‍ടീ വനദേശത്തെന്‍
പ്രിയനെ! എന്നെ വിടല്ലെ
കൊതിയോടു ഞാന്‍ വരുന്നേ
എന്‍റെ സങ്കടമങ്ങു തീര്‍ക്കണേ

(മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church