ആദിതാളം
എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം
മംഗള ജയ ജയ സന്ദേശം ഹാ മംഗള
1
നരഭോജികളെ നരസ്നേഹികളാം
ഉത്തമ സോദരരാക്കും
വിമല മനോഹര സുവിശേഷ- ഹാ മംഗള
2
അജ്ഞാനാന്ധതയാകെയകറ്റും
വിജ്ഞാനക്കതിര്‍ വീശും
വേദന്തപ്പൊരുള്‍ സുവിശേഷ- ഹാ മംഗള
3
ഭീകര സമര സമാകുലമാകും
ഭൂമിയില്‍ ഭീതിയെ നീക്കും
ശാന്തി സന്ദായക സുവിശേഷം-
ഹാ മംഗള
4
വിമലജനേശുവില്‍ വിശ്വസിച്ചീടുകില്‍
വിടുതലനാമയനരുളും
വിജയ ധ്വനിയീസുവിശേഷം- ഹാ മംഗള
5
കൃപയാലേതൊരു പാതകനേയും
പാവന ശോഭിതനാക്കും
പാപനിവാരണ സുവിശേഷം- ഹാ മംഗള
6
നശിക്കും ലൗകികജനത്തിനുഹീനം
നമുക്കോ ദൈവിക ജ്ഞാനം
കുരിശിന്‍ വചനം സുവിശേഷം-ഹാ മംഗള
(എം.ഈ.ചെറിയാന്‍)
