പല്ലവി

എത്ര എത്ര ശ്രേഷ്ഠ! സ്വര്‍ഗ്ഗ സീയോന്‍
എത്ര എത്ര ശ്രേഷ്ഠം
കര്‍ത്തന്‍ വാണിടും സിംഹാസനവും നല്ല
കീര്‍ത്തനങ്ങള്‍ പാടും ദൂതരിന്‍ വീണയും
സ്തോത്രഗീതങ്ങള്‍ പാടുന്നവര്‍ നാദവും-എത്ര

ചരണങ്ങള്‍

1
പന്ത്രണ്‍ടു വാതിലുകള്‍
ക്കടുത്തൊഴുകുന്നു പളുങ്കു നദി
മിന്നും നവരത്നം പോല്‍
വീഥിയെല്ലാം മിന്നിത്തിളങ്ങീടുന്നു
മുത്തുഗോപുരങ്ങള്‍ ശ്രേഷ്ഠമാകുംവണ്ണം
ശുദ്ധപൊന്നിന്‍ തെരുവീഥിമഹാചിത്രം
ചൊല്ലിക്കൂടാതുള്ള തേജസ്സുദിക്കുന്ന വല്ലഭന്‍ പട്ടണം നീ
കാണും നേരം അല്ലലെല്ലാമൊഴിയും-എത്ര
2
ജീവനദിസ്വഛമായ്
ഒഴുകുന്നു, സിംഹാസനത്തിനുമുന്നില്‍
ജീവ വൃക്ഷം തഴച്ചീ-
രാറു വിധ ജീവഫലം തരുന്നു
സ്വര്‍ഗ്ഗ സീയോന്‍ തന്നില്‍ സൂര്യചന്ദ്രന്മാരും
ശോഭയേറും നല്ല ദീപങ്ങളും വേണ്‍ട
ദൈവ തേജസ്സിതിനെ പ്രകാശിപ്പിച്ചു.
കുഞ്ഞാടതിന്‍ വിളക്കു
ദിവ്യകാന്തിയെങ്ങും വിളങ്ങിടുന്നു-എത്ര
3
ദൂതര്‍ ചുഴന്നു നില്‍ക്കേ
ആസനത്തില്‍ ദൈവമക്കളിരിക്കെ
ദൈവ മക്കള്‍ നടുവില്‍
തേജസ്സോടെദൈവ കുഞ്ഞാടിരിക്കെ
ക്രോബകള്‍ സ്രാഫകള്‍-പത്രങ്ങളാല്‍ പറ
ന്നത്യുന്നതന്മുന്‍ അലങ്കാരമായ് സ്തുതി
നിത്യം ചെയ്യുന്നതുമായുള്ള കാഴ്ചകള്‍
എത്ര എത്ര ഇമ്പം!
മനോഹരം! എത്ര എത്ര ശ്രേഷ്ഠം! -എത്ര
4
ഹല്ലേലൂയ്യാ ഗീതം
പാടിയാടും ദൂതന്മാര്‍കോടാകോടി
വല്ലഭനേ സ്തുതിച്ചു
വന്ദിച്ചീടും സ്രാഫഗണം വളരെ
ശുദ്ധന്‍ ശുദ്ധന്‍ പരി-ശുദ്ധന്‍-മാകുഞ്ഞാട്
നിത്യം സ്തുതി നിനക്കെന്നുമാശബ്ദമായ്
ഒത്തുപാടും ദൈവദൂതര്‍കോടാകോടി
കിന്നര നാദമോടും
പലതര ഗീതങ്ങള്‍ പാടീടുന്നു-എത്ര

(പി.വി.തൊമ്മി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox