എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ
ക്രിസ്തീയ ജീവിതം ഭൂമിയില്‍
ഇത്ര നല്ലവനാം ഇത്ര വല്ലഭനാം
യേശു ദൈവമായ് ഉള്ളതിനാല്‍
എത്ര
1
നല്ല സ്നേഹിതനായ് നല്ല പാലകനായ്
ഇല്ല യേശുവേപ്പോലൊരുവന്‍
എല്ലാ നേരത്തിലും ഏതു കാര്യത്തിലും
വല്ലഭന്‍ വേറെ ആരുമില്ല
എത്ര
2
ക്രൂശിന്‍റെ പാതയില്‍ പോയിടും ധൈര്യമായ്
ക്ലേശങ്ങള്‍ ഏറെ വന്നീടിലും
ശാശ്വത പാറയാം യേശുവില്‍ കിടും
ആശ്വാസത്തിന്‍റെ പൂര്‍ണ്ണതയും
എത്ര
3
ഭാരങ്ങള്‍ വന്നാലും രോഗങ്ങള്‍ വന്നാലും
തീരാ ദുഃഖങ്ങള്‍ കൂടിയാലും
പരനേശുവിന്‍റെ കരമുള്ളതിനാല്‍
ധരണിയതില്‍ ഖേദമില്ല
എത്ര
4
കഷ്ടങ്ങള്‍ വന്നാലും കണ്ണുനീര്‍ വന്നാലും
നഷ്ടങ്ങള്‍ ഏറെ വന്നീടിലും
ശ്രേഷ്ഠനാമേശുവിന്‍ കൃപയുള്ളതിനാല്‍
സൃഷ്ടിതാവിങ്കല്‍ ആശ്വസിക്കും
എത്ര
(വില്‍സണ്‍ ചേന്നാട്ടില്‍)
