[Just as I am S.S. 473
C. Eliott L.M.]

1
എനിക്കായ് ചിന്തി നിന്‍ രക്തം
ഇല്ലിതല്ലാതൊരു ന്യായം
ഇപ്പോഴും നിന്‍ വിളി ഓര്‍ത്തു
ദേവാട്ടിന്‍കുട്ടി! വരുന്നേന്‍
2
വിവിധ സംശയങ്ങളാല്‍
വിചാര പോരാട്ടങ്ങളാല്‍
വിപത്തില്‍ അകപ്പെട്ടു ഞാന്‍
ദേവാട്ടിന്‍കുട്ടി! വരുന്നേന്‍
3
ദാരിദ്രാരിഷ്ടന്‍ കുരുടന്‍
ധന സൗഖ്യങ്ങള്‍ കാഴ്ചയും
ദാനമായ് നിങ്കല്‍ ലഭിപ്പാന്‍
ദേവാട്ടിന്‍കുട്ടി! വരുന്നേന്‍
4
എന്നെ നീ കൈക്കൊണ്‍ടീടുമേ
എന്‍ പിഴ പോക്കി രക്ഷിക്കും
എന്നല്ലോ നിന്‍ വാഗ്ദത്തവും
ദേവാട്ടിന്‍കുട്ടി! വരുന്നേന്‍
5
അഗോചരമാം നിന്‍ സ്നേഹം
അഗാധ പ്രയാസം തീര്‍ത്തു
അയ്യോ നിന്‍റെ നിന്‍റേതാവാന്‍
ദേവാട്ടിന്‍കുട്ടി! വരുന്നേന്‍
6
ആസ്വൈര സ്നേഹത്തിന്‍ നീളം
ആഴം ഉയരം വീതിയും
ആരാഞ്ഞറിഞ്ഞങ്ങോര്‍ക്കുവാന്‍
ദേവാട്ടിന്‍കുട്ടി! വരുന്നേന്‍!

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox