1.
എന്റെ പ്രാണസഖി യേശുവേ!
എന്റെ ഉള്ളത്തില്‍ ആനന്ദമേ!
എന്നെ നിര്‍മാര്‍വ്വിങ്കല്‍ ചേര്‍പ്പാനായ്
വന്നിതാ ഇപ്പോള്‍ നിന്‍പാദത്തില്‍
പറക-പറക-ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
കര്‍ത്താവേ! ഈ നീച പ്രാണിക്കു
പ്രേമഹിതത്തെ നീ കാട്ടുക!
2
നിന്നെ സ്‌നേഹിക്കുന്ന മക്കള്‍ക്കു
ഉള്ളതാം എല്ലാ പദവികളും
അടിയാനും തിരിച്ചറിവാന്‍
അപ്പനേ! ബുദ്ധിയെ തെളിക്ക! പറക…
3
പാപികള്‍ക്കു നിന്റെ സ്‌നേഹത്തെ
എന്റെ ശീലത്താല്‍ ഞാന്‍ കാട്ടുവാന്‍
കാല്‍വറി മലമേല്‍ കാണിച്ച
നിന്റെ അന്‍പിന്‍ശീലം പകര്‍ന്നീടുക -പറക…
4
എന്റെ ആയുസ്സിന്റെ നാളെല്ലാം
നീ പോയ വഴിയെ പോകുവാന്‍
ആശയോടേശുവേ! എന്നെ ഞാന്‍
ജീവബലിയായി നല്‍കുന്നേ -പറക…
(ജോണ്‍ ഈശോ മലബാര്‍)