ഭൈരവി-മിശ്രചാപ്പ്
പല്ലവി

എന്‍റെ സമ്പത്തൊന്നു ചൊല്ലുവാന്‍ വേറെയില്ലൊന്നും
യേശുമാത്രം സമ്പത്താകുന്നു

അനുപല്ലവി

ചാവിനെവെന്നുയുര്‍ത്തവന്‍ വാനലോകമതില്‍ച്ചെന്നു
സാധു എന്നെ ഓര്‍ത്തു നിത്യം താതനോടു യാചിക്കുന്നു എന്‍റെ…

1
ക്രൂശില്‍ മരിച്ചീശന്‍ എന്‍ പോര്‍ക്കായ്
വീണ്‍ടെടുത്തെന്നെ
സ്വര്‍ഗകനാന്‍ നാട്ടിലാക്കുവാന്‍
പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേല്‍
ജയമേകി
വേഗം വരാമെന്നുരച്ചിട്ടാമയം തീര്‍ത്താശ
നല്‍കി എന്‍റെ
2
തന്‍റെ പേര്‍ക്കായ് സര്‍വ്വ സമ്പത്തും-
യാഗമായ് വെച്ചി-
ട്ടെന്നന്നേക്കും തന്നില്‍ പ്രേമമായ്…
തന്‍റെ വേല ചെയ്തു കൊണ്‍ടും
എന്‍റെ ക്രൂശു ചുമന്നിട്ടും
പ്രാണപ്രിയന്‍ സേവയില്‍ എന്‍
ആയുസ്സെല്ലാം കഴിച്ചീടും- എന്‍റെ
3
നല്ല ദാസന്‍ എന്നു ചൊല്ലുന്നാള്‍ തന്‍റെ
മുമ്പാകെ
ലജ്ജിതനായ് തീര്‍ന്നുപോകാതെ…
നന്ദിയോടെന്‍ പ്രീയന്‍ മുമ്പില്‍
പ്രേമകണ്ണീര്‍ ചൊരിഞ്ഞീടാന്‍
ഭാഗ്യമേറും മഹോത്സവ വാഴ്ചകാലം
വരുന്നല്ലോ… -എന്‍റെ
4
കുഞ്ഞാടാകും എന്‍റെ പ്രിയന്‍റെ
സീയോപുരിയില്‍
ചെന്നുചേരാന്‍ ഭാഗ്യമുണ്‍ടെങ്കില്‍
ലോകമെന്നെ ത്യജിച്ചാലും ദേഹമെല്ലാം
ക്ഷയിച്ചാലും
ക്ലേശമെന്നില്‍ ലേശമില്ലാതീശനെ
ഞാന്‍ പിന്തുടരും-എന്‍റെ
5
എന്‍റെ ദേശം ഈ ഭൂമിയല്ല അന്യനായ്
സാധു
ഹാമിന്‍ ദേശം വിട്ടുപോകുന്നു- മേലിനെറുശലേമെന്നെ ചേര്‍ത്തുകൊള്‍
വാന്‍ ഒരുങ്ങിത്തന്‍
ശോഭയേറും വാതിലുകള്‍
എനിക്കായിട്ടുയര്‍ത്തുന്നു… എന്‍റെ
6
എന്‍റെ രാജാവെഴുന്നള്ളുമ്പോള്‍-
തന്‍റെ മുമ്പാകെ
ശോഭയേറും രാജ്ഞിയായിത്തന്‍
മാര്‍വിലെന്നെ ചേര്‍ത്തീടും തന്‍ പൊന്നു
മാര്‍വില്‍ മുത്തീടും ഞാന്‍
ഹാ! എനിക്കീ മഹാഭാഗ്യം ദൈവമേ
നീ ഒരുക്കിയേ- എന്‍റെ

(മൂത്താമ്പാക്കല്‍ കൊച്ചുഞ്ഞ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox