‘Sun of my Soul’
1
എന്‍ ആത്മാവിന്‍ ആദിത്യെന
എന്‍ പ്രിയ രക്ഷാകരെന
നീ വസിക്കിലെന്‍ സമീപേ
രാത്രി പകല്‍ പോലാകുമേ
2
ഭൂജാതമാം മേഘം അതാല്‍
മറപ്പാന്‍ നിന്നില്‍ നിന്നെന്നെ
ഇടയാക്കരുതേ രാവില്‍
കാക്കണേ സര്‍വ്വശക്തേന!
3
കണ്‍മയങ്ങി ഞാന്‍ നിദ്രയില്‍
കിടക്കുമ്പോള്‍ ക്ഷീണതയില്‍
എന്‍ രക്ഷകാ നിന്‍ മടിയില്‍
വിശ്രമിക്കുന്നെന്നോര്‍പ്പിക്ക
4
നിന്നെക്കൂടാതെ ജീവിപ്പാന്‍
പാത്രമല്ലേ ഒന്നി നാലും
സന്ധ്യയില്‍ കൂടെ ഇരിപ്പാന്‍
ഉഷസ്സോളം നീ വന്നാലും
5
ഇല്ലാതാകാന്‍ ഭയം ലേശം
രാവിന്നിരുളതിനാലും
എന്‍ സമീപേ വേണം വാസം
കൈവിടല്ലേ ഒരിക്കലും
6
തെറ്റി അലഞ്ഞീടുന്നോരും,
മത്സരിപ്പോരും സര്‍വ്വരും
പാപനിദ്രചെയ്തീടായ്വാന്‍
കൃപാവേല തുടര്‍ന്നരുള്‍.
7
ദുഃഖിതന്നു കാവല്‍ നീയേ
അഗതിക്കു ധനം നീയേ
കരയുന്നവന്‍റെ നിദ്ര
ശിശുവിന്‍ സമമാകുക
8
ഉണരും സമയം വന്നു
വാഴ്ത്തണം അരികെ നിന്നു
രാജ്യം ചേരുംവരെ സ്നേഹം
തന്നില്‍ വഴി നടത്തേണം

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox