എന്തു നല്ലോര്‍ സഖി യേശു…… എന്ന രീതി
8.7.8.7.ഉ
1
എന്‍ ആത്മാവേ! വാഴ്ത്തുക നീ-നിന്നുടെ
കര്‍ത്താവിനെ,
തന്‍ ഉപകാരങ്ങള്‍ ഒന്നും – എന്നുമെ മറക്കൊല
നിന്‍ അകൃത്യങ്ങള്‍ ഒക്കെയും – സന്തതം മോചിച്ചു നിന്‍
രോഗമെല്ലാം മാറ്റി നിന്നെ സൗഖ്യമാക്കിടുന്നു താന്‍
2
ജീവനെ നാശത്തില്‍ നിന്നു-വീണ്‍ടെടുത്തു നിന്നെ തന്‍
കാരുണ്യങ്ങളാല്‍ കിരീട-ധാരണം ചെയ്യുന്നവന്‍
നന്മയാല്‍ നാള്‍തോറുമേ നീ ഉണ്‍മയില്‍ തൃപ്തനായ്
നിന്‍
യൗവ്വനം കഴുകനെപ്പോല്‍-പുതുതാക്കുന്നു നിത്യം
3
സര്‍വ്വത്തിനുമായ് സ്തുതിക്ക-ദൈവമാം പിതാവിനെ
കര്‍ത്തന്‍ നല്ലോന്‍, തന്‍ കരുണ-നിത്യമായുള്ളതത്രെ
തന്നുടെ വഴികളെല്ലാം – ഉന്നതം എന്നാകിലും
തന്‍ പ്രിയമക്കള്‍ക്കു സര്‍വ്വം – നന്മയായ് വന്നിടുമേ.

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church