[I gave my life for thee
F.R. Harergal Six 6s S.S. 621]
1
എന്‍ – ജീവന്‍ ഞാന്‍ തന്നു
എന്‍ – രക്തം ചൊരിഞ്ഞു
നി-ന്നെ വീണ്‍ടെടുപ്പാന്‍
നീ – എന്നും ജീവിപ്പാന്‍
എന്‍ – ജീവന്‍ ഞാന്‍ തന്നു
എ-ന്തു തന്നെനിക്ക്?
2
ദീര്‍ഘകാലം പോക്കി
ദഃഖം കഷ്ടങ്ങളില്‍
ആനന്ദമോക്ഷത്തിന്‍
അ-ര്‍ഹനായ് തീരാന്‍ നീ
എ-ത്ര ശ്രമിച്ചു ഞാന്‍
എ-ന്തു ചെയ്തെനിക്കായ്?
3
വി-ട്ടെന്‍ പിതൃഗൃഗം
തേജസ്സൊത്താസനം
ധാത്രിയില്‍ അലഞ്ഞു
ദുഃഖിച്ചും തനിച്ചും
എല്ലാം നിന്‍ പേര്‍ക്കല്ലൊ
എന്തു ചെയ്തെനിക്കായ്?
4
പാടെന്തു ഞാന്‍ പെട്ടു
പാതകര്‍ കയ്യാലെ
നാവാല്‍ അവര്‍ണ്ണ്യമാം
നാശം ഒഴിഞ്ഞതേ
പാടേറെ ഞാന്‍ പെട്ടു
പാപി എന്തേറ്റു നീ?
5
സ്വര്‍ഗ്ഗത്തില്‍ നിന്നു ഞാന്‍
സൗജന്യ രക്ഷയും
സ്നേഹം മോചനവും
സ-ര്‍വ്വ വരങ്ങളും
കൊ-ണ്‍ടു വന്നില്ലയോ
കൊ-ണ്‍ടുവന്നെന്തു നീ!
6
നിന്നായുസ്സെനിക്കായ്
നീ- പ്രതിഷ്ഠിക്കിന്നേ
ലോകവും വെറുക്ക
മോദിക്ക താപത്തില്‍
സര്‍വ്വവും വെറുത്തു
രക്ഷകന്‍ കൂടെ വാ

(വിവ. റവ. റ്റി. കോശി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox