Tune: Thou sweet beloved will of God S.S.625
1
എന്‍ ദൈവമെ നിന്‍ മേശമേല്‍
നിന്‍ പാത്രം സ്നേഹം തൂകുന്നേ
നിന്‍ മക്കളെല്ലാം വന്നിങ്ങു
നിന്‍ മാധുര്യം രുചിക്കട്ടെ
2
യേശുവിന്‍റെ ദാനമെ തന്‍
മാംസരക്തത്തിന്‍ വിരുന്നെ
ഈ ഭക്ഷ്യപാനീയങ്ങളെ
ആസ്വദിപ്പതു മാ ഭാഗ്യം
3
പാത്രതയില്ലാത്തോര്‍ മുമ്പില്‍
ഈ ദ്രവ്യങ്ങള്‍ വെപ്പതെന്ത് ?
നിന്‍ പേര്‍ക്കല്ലോ രക്തം ചിന്തി
നിനക്കില്ലെ മക്കള്‍ വീതം ?
4
കര്‍ത്താ, നിന്‍ മേശയ്ക്കിമ്പമായ്
മോദമോടേവരും കൂടി
അതിന്‍ മര്‍മ്മങ്ങള്‍ രുചിപ്പോര്‍
മുക്തി ആശ്വദിക്കട്ടിഹെ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox