[‘I am not ashamed  to own’ C.M. S.S. 883]
1
എന്‍ നാഥനെ ഏറ്റുചൊല്‍വാന്‍
ലജ്ജിക്കയില്ല ഞാന്‍
തന്‍ ക്രൂശിന്‍പം വാക്തേജസ്സും
ചൊല്ലിക്കീര്‍ത്തിക്കും ഞാന്‍
ക്രൂശിങ്കല്‍ ക്രൂശിങ്കല്‍
സല്‍പ്രകാശം കണ്‍ടേന്‍
എന്‍ മനോഭാരവും നീങ്ങിപ്പോയ്
വിശ്വാസത്താല്‍ കിട്ടി കാഴ്ചയുമപ്പോള്‍
സന്തതം ഞാന്‍ ഭാഗ്യവാന്‍ തന്നേ.
2
യേശുനാമം ഞാന്‍ അറിയും
അതൊന്നെന്‍ ആശ്രയം
വരാന്‍ നിരാശ ലജ്ജകള്‍
താന്‍ സമ്മതിച്ചീടാ… ക്രൂശി
3
തന്നെപ്പോല്‍ തന്‍വാക്കും സ്ഥിരം
ഞാന്‍ ഏല്പിച്ചതിനെ
നന്നായ് വിധിനാള്‍വരെ താന്‍
ഭദ്രമായ് സൂക്ഷിക്കും… ക്രൂശി
4
ഠഛഇ
ആശ്വാസം പിതാമുമ്പിലിപ്പാപിയെ
അന്നാള്‍ താന്‍ ഏറ്റിടും
പുതു ശാലേമില്‍ എനിക്കും
സ്ഥാനം കല്പിച്ചീടും… ക്രൂശി

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox