ചെഞ്ചുരുട്ടി – മിശ്ര ചാപ്പ്
പല്ലവി
എന്‍ പ്രിയനേശുവില്‍-ഞാന്‍ വസിക്കേണമേ
എന്നും-
അനുപല്ലവി
കൊമ്പുമുന്തിരി വള്ളിയില്‍-എന്ന പോലെ- എന്‍
ചരണങ്ങള്‍
1
ക്രിസ്തുവൊന്നിച്ചഹോ! മൃത്യുവേറ്റങ്ങുയിര്‍ത്ത ഞാന്‍
നിത്യവും തന്‍ കൃപയാല്‍ ജീവനില്‍ വാഴാന്‍-എന്‍
2
ദൈവഹിതമതു സര്‍വ്വ കാര്യങ്ങളിലും
ചെയ്വതിനെന്നേയവന്നു സമര്‍പ്പിച്ചു- എന്‍
3
സര്‍വ്വ ഭാരങ്ങളും രക്ഷകന്‍ തോളതിലേറ്റി-
സതതമവനില്‍ പൂര്‍ണ്ണാശ്രയത്തോടെ- എന്‍
4
കര്‍ത്താവിനോടു ഞാന്‍ എറ്റവുമാനന്ദമോടെ
നിത്യസംസര്‍ഗ്ഗമതില്‍ ജീവനം ചെയ്വാന്‍-എന്‍
5
ദൈവാത്മ ശക്തിയാല്‍ ഞാന്‍ നടത്തപ്പെടുന്നോനായ്
ജീവ വിശ്വാസമതിനാല്‍ ദിനം തോറും- എന്‍
6
എന്‍ പിതാവിന്നുടെ നിത്യ മഹത്വമതിന്നു
ഇന്‍പഫലം വളരെ കായ്പതിന്നായി- എന്‍
(റ്റി.ഡി. ജോര്‍ജ്ജ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox