എന്‍ പ്രീയ രക്ഷകനേ നിന്നെ കാണ്മാന്‍
വാഞ്ഛയാല്‍ കാത്തിടുന്നു
ങ എന്‍റെ പ്രീയന്‍റെ പ്രേമത്തെ ഓര്‍ക്കുമ്പോള്‍
ഹാ എനിക്കാനന്ദം തിങ്ങുന്നു മാനസേ
1
താതന്‍ വലഭാഗത്തിലെനിക്കായി
രാജ്യമൊരുക്കിടുവാന്‍
നീ പോയിട്ടെത്ര നാളായ് ആശയോടു
കാത്തു ഞാന്‍ പാര്‍ത്തിടുന്നു
എന്നെ നിന്നിമ്പമാം രാജ്യത്തില്‍ ചേര്‍ക്കുവാന്‍
എന്നു നീ വന്നിടും എന്നാശ തീര്‍ത്തിടും
2
വാട്ടം മാലിന്യമില്ലാത്തവകാശം പ്രാപിപ്പാന്‍
തന്‍ സഭയെ
വാനിലെടുത്തിടുവാന്‍ തന്നോടു
കൂടൊന്നിച്ചിരുത്തുവാന്‍
വേഗം നീ വന്നീടാമെന്നുര ചെയ്തിട്ടു
താമസമെന്തഹോ ആനന്ദ വല്ലഭ-
3
ഞാന്‍ നിന്നെ ധ്യാവിക്കുമ്പോള്‍ മനോഹരമെങ്ങനെ
വര്‍ണ്ണിച്ചിടാം
വെണ്മയോടു ചുമപ്പും കലര്‍ന്നുള്ള
ലക്ഷങ്ങളിലുത്തമന്‍
നീ മഹാ സുന്ദരന്‍ ആഗ്രഹിക്കത്തക്കോന്‍
നീ മതിയേ എനിക്കെന്നേക്കും നിശ്ചയം
4
പ്രേമം നിന്നോടധികം തോന്നുമാറെന്‍ നാവും
രുചിച്ചിടുന്നു
നാമമതിമധുരം തേന്‍കട്ടയേക്കാളുമതിമധുരം
നീയെന്‍റെ രക്ഷകന്‍ വീണ്‍ടെടുത്തോനെന്നെ
നീ എനിക്കുള്ളവന്‍ ഞാന്‍ നിനക്കുള്ളവന്‍
( മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ് ഉപദേശി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox