പല്ലവി

എന്‍ രക്ഷകനാമേശുവേ
എന്നെ ദയയോടെ കാത്തു
എന്നെ ദൈവഭക്തിയില്‍ വളര്‍ത്തി നന്നാക്കീടുകാ

ചരണങ്ങള്‍

1
പാപ സമുദ്രത്തിലയ്യോ
പാരിലുഴന്നീടുന്നയ്യോ
പാലകാ എന്‍ ചിത്തം ശുദ്ധമാക്കി
പാലിച്ചീടുക
2
കന്‍ന്മഷ പരിഹാരാര്‍ത്ഥം
ചിന്തിയ തിരുരക്തത്തില്‍
കാരുണ്യത്താല്‍ മാം കഴുകി ദേവാ
ശുദ്ധീകരിക്ക
3
നിന്നാലെ സൗജന്യമായി
സമ്പാദിതമാം രക്ഷയില്‍
എന്നെയവകാശിയാക്കി കൊള്‍കാ
കൃപാസ്വരൂപാ
4
വേദപ്രമാണത്തില്‍നിന്നു
വേഗം ഞാനത്ഭുതകാര്യം
സാദരം കാണ്മാനെന്‍ കണ്‍കള്‍ നാഥാ
തുറക്കേണമേ
5
വ്യാജ വഴിയില്‍ നിന്നെന്നെ
വേഗം നീയകറ്റി നിന്‍റെ
വേദ പ്രമാണത്തെ ക്യപയോടെ
നല്‍കീടേണമേ-
6
മായയെ നോക്കാതെ വണ്ണം
എന്‍റെ കണ്‍കള്‍ നീ തിരിച്ചു
മഹല്‍ഗുരോ നിന്‍ വഴിയിലെന്നെ
നടത്തണമെ-
7
ഭൂലോക വാസം കഴിച്ചു
സ്വര്‍ലോകത്തെ ഞാന്‍ പ്രാപിച്ചു
കൊളളുവാന്‍ വേണ്‍ടുന്നതെല്ലാമെന്നെ
കാണിക്കണമേ-

(റവ.റ്റി.കോശി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox