[Tune: ‘The Great Physician’
8.7.D S.S.891]
എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്‍റെ ഗാനം
എല്ലാടവും ആഘോഷിക്കുംഎന്‍ രക്ഷകന്‍റെ ദാനം!
യേശുവേ! നീ സ്വര്‍ഗ്ഗത്തില്‍എന്‍റെ
നാമം എഴുതി
ആരും എടുക്കാത്ത ഈഭാഗ്യം എന്‍
സന്തോഷം!
2
നിന്‍ രാജ്യത്തിന്നൊരന്യനായ് ഭൂമിയില്‍
ഞാന്‍ ഉഴന്നു
നീ വന്നതാലെ ധന്യനായ് പ്രവേശനം
നീ തന്നു-യേശു
3
മഹത്വമുള്ള രക്ഷകാ നീതന്നെ സ്വര്‍ഗ്ഗ
വാതില്‍!
സ്വര്‍ഗീയ ഗീതങ്ങള്‍ ഇതാ!ധ്വനിക്കുന്നെന്‍റെ
കാതില്‍-യേശു
4
എന്‍നാമം മായ്ച്ചു കളവാന്‍പിശാചിനാല്‍
അസാദ്ധ്യം
എന്‍യേശു ശക്തന്‍ കാത്തിടുംതന്‍
രക്തത്തിന്‍ സമ്പാദ്യം-യേശു
5
മൃത്യുവിന്‍ നാള്‍ സമീപിച്ചാല്‍ഇങ്ങില്ല
ക്ലേശം താപം
എന്‍ ജീവന്‍ ക്രിസ്തന്‍ ആകയാല്‍
മരിക്കയാലും ലാഭം-യേശു
6
തന്‍ ന്യായതീര്‍പ്പു കേള്‍ക്കുമ്പേള്‍അനേകര്‍
ഭ്രമിച്ചീടും
എനിക്കോ യേശുരാജന്‍ ചോല്‍നിത്യാനന്ദം
നല്കീടും!-യേശു
7
സന്തോഷമേ! സന്തോഷമേ! എന്‍
ദൈവത്തിനു സ്തോത്രം
എന്‍ ജീവനാം എന്‍യേശുവേ!നീയും
സ്തുതിക്കുപാത്രം!-യേശു
(വി.
നാഗല്‍)