ഇംഗ്ലീഷ്-ആദിതാളം
പല്ലവി
എഴുന്നരുള്‍ക യേശുവേ! ഇന്നു ദിവ്യ മന്ദിരേ
അനുപല്ലവി
തൊഴുന്ന നിന്‍റെ ദാസര്‍മദ്ധ്യേ ത്വരിതം നിന്‍
കൃപാസനേ-
ചരണങ്ങള്‍
1
വഴിവെടിഞ്ഞു കാട്ടിനുള്‍
വലയും മര്‍ത്യക്കൂട്ടത്തെ
തൊഴുത്തില്‍ കൂട്ടി ചേര്‍ത്തിടാന്‍
തുനിഞ്ഞു വന്ന നാഥനേ
2
നിനക്കു കീര്‍ത്തി യോഗ്യമേ
നിരന്തരം യേശു ദേവനേ!
വനത്തില്‍ ഓടി ഞങ്ങളെ
വരിച്ച ശ്രേഷ്ഠ പാലനേ
3
തിരുരക്ഷാ വിശേഷത്തെ
തിരിഞ്ഞു ഘോഷിച്ചീടുവാന്‍
തിരഞ്ഞെടുത്ത ശിഷ്യര്‍ക്കു
തെളിച്ചു ബോധിപ്പിച്ചു നീ
4
ഇന്നു ദിവ്യ സേവയെ
ഏല്ക്കും നിന്‍റെ ദാസനി(രി)ല്‍
നിന്നനുഗ്രഹങ്ങളെ
നീ പകര്‍ന്നീടണമേ
5
നീതി പൂണ്‍ടീ ദാസനു(രും)
നിന്‍ ശുശ്രൂഷ ചെയ്തിടാന്‍
നാഥനേ നിന്നാവിയെ
നല്കേണം ഇന്നേരത്തില്‍
6
വാക്കു ക്രിയയാലുമേ
മര്‍ത്യര്‍ക്കുപദേശിപ്പാന്‍,
കാക്കണം നിന്‍ ദാസനെ (രെ)
കര്‍ത്തനേ സല്‍ ഭക്തിയില്‍
7
എങ്ങും ദിവ്യവേലയ്ക്കായി
ഏര്‍പ്പെടും നിന്‍ ദാസന്‍ (ര്‍) മേല്‍
ഭംഗിയായ് നിന്‍ ദാനങ്ങള്‍
ഭാഗം ചെയ്തീട്ണമേ-
8
കൊയ്ത്തുണ്‍ടേറെ എങ്ങുമേ
കുറവു നല്‍ ശുശ്രൂഷക്കാര്‍
അയയ്ക്ക ലോകനാഥനേ
അധികം പേരെ വേഗത്തില്‍
9
സര്‍വ്വലോകനാഥനേ!
സര്‍വ്വരും നിന്‍ കീര്‍ത്തനം
സര്‍വ്വകാലം പാടുവാന്‍ സംഗതി ഉണ്‍ടാക്കുകേ-
(മോശവത്സലം)
