[Tune: Safe in the arms of Jesus
7s 6s S.S. 57]
1
ഒന്നും ഭയപ്പെടേണ്‍ടാ നീ വിശ്വസിക്കെന്നില്‍
ഓരോ നിമിഷവും നിന്‍ ആയുസ്സിന്‍ കാലത്തില്‍
ഞാന്‍ ചെയ്തീടുന്നതു നീ അറിഞ്ഞീടായ്കിലും
നിന്നരികില്‍ വരുവാന്‍ ഞാന്‍ താമസിക്കിലും
ഒന്നും ഭയപ്പെടേണ്‍ടാ നീ വിശ്വസിക്കെന്നില്‍
ഓരോ നിമിഷവും നിന്‍ ആയുസ്സിന്‍ കാലത്തില്‍
2
ലോകാന്ധകാരത്തൂടെ നീ സഞ്ചരിക്കെ നിന്‍
കാല്‍ വഴുതീടാ നിന്‍റെ നിത്യപ്രകാശം ഞാന്‍
വെള്ളങ്ങളില്‍ കൂടെ നീ പോകുന്ന നേരത്തില്‍
പ്രളയങ്ങള്‍ നിന്മീതെ കവിഞ്ഞൊഴുകുമ്പോള്‍
3
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകിലും
എന്‍ വാക്കുകള്‍ ഒഴിഞ്ഞു പോകാ ഒരുനാളും
ഞാന്‍ ഇന്നലെയും ഇന്നും എന്നേക്കും
ഞാന്‍ തന്നേ കൈവിടുകയില്ലാ ഞാന്‍ ഒരിക്കലും നിന്നെ
