ആദിതാളം

1
ഒന്നേയുള്ളനിക്കാനന്ദമുലകില്‍
യേശുവിന്‍ സനനഇധിയണയുവതെ
അന്നേരം മമ മാനസഖേദം
ഒന്നായകലും വെയിലില്‍ ഹിമംപോല്‍
2
മാനം ധനമീ മന്നില്‍ മഹിമകളൊന്നും
ശാന്തിയെ നല്ലാതെ
ദാഹം പെരുകും തണ്ണീരൊഴികെ
ലോകം വേറെ തരികില്ലറിക -ഒന്നേ
3
നീര്‍ത്തോടുകളില്‍ മാനേപ്പോലെന്‍
മാനസമീശനില്‍ സുഖം തേടി
വറ്റാ ജീവജലത്തിന്‍ നദിയെന്‍
വറുമൈ യകറ്റി നിര്‍വൃതിയരുളി -ഒന്നേ
4
തന്‍ ബലിവേദിയില്‍ കരികിലുംമീവലും
വീടും കൂടും കണ്‍ടതുപോല്‍
എന്‍ ബലമാം സര്‍വ്വേശ്വരനില്‍ ഞാന്‍
സാനന്ദമഭയം തേടുംസതതം -ഒന്നേ
5
കണ്ണുനീര്‍ താഴ്വരയുണ്‍ടെനിക്കനവധി
മന്നില്‍ ജീവിതപാതയില്‍
എന്നാലും ഭയമെന്തിനെന്നരികില്‍
നന്നായവന്‍ കൃപ മഴപോല്‍ ചൊരികില്‍ -ഒന്നേ

(എം.ഈ.ചെറിയാന്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox