ശങ്കരാഭരണം-ആദിതാളം

1
കരുണാകരനാം പരനേ!-ശരണം
കനിവിഷഹരനേ! തിരുകൃപശരണം
കാത്തരുള്‍ക ശരണം-ത്രിയേകാ!
കരളലിഞ്ഞീടണമേ-കൃപാലോ
2
അരുണോദയമരുള്‍ വടിവേശരണം
അല്‍ഫാഒമേഗാവേ! ശരണം
അരുള്‍വരദാ! ശരണം ത്രിയേക!
ആശിഷമരുളണമേ കൃപാലോ!
3
അധിപതി വേദനാഥാ! ശരണം
ആധികള്‍ തീര്‍ക്കുക താതാ ശരണം
അതിഗുണനേ! ശരണം-ത്രിയേകാ!
ആമയം നീക്കണമേ-കൃപാലോ!
4
ശരണം-ശരണം-ശരണം നാഥാ!
തിരുഅരുള്‍ ചൊരികയി-ത്തരുണംതാതാ!
വരണം കൃപതരണം – ത്രിയേകാ!
ദുരിതമകറ്റണമേ കൃപാലോ!
5
നിത്യാ! സുരവരദേവാ! ശരണം
സ്തുത്യന്‍ ഈശോമശിഹാ! ശരണം
സത്യത്മന്‍! ശരണം ത്രിയേകാ!
പഥ്യംവരമരുള്‍ക കൃപാലോ!
(ദാവീദ് ഇസഹാക്ക്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox