‘Be glad in the Lord’
1
കര്‍ത്തനില്‍ ആര്‍ത്തു സന്തോഷിക്ക
ചിത്തത്തില്‍ സത്യമുള്ളൊരെല്ലാം
തന്നെ തിരഞ്ഞെടുത്തവരെ
വ്യാകുല ദുഃഖങ്ങള്‍ പോക്കുക

കര്‍ത്തനില്‍, കര്‍ത്തനില്‍
കര്‍ത്തനില്‍ ആര്‍ത്തു സന്തോഷിക്ക (2)

2
അവന്‍ താന്‍ കര്‍ത്തനെന്നോര്‍ക്കുക
വാനിലും ഭൂവിലും നാഥന്‍ താന്‍
വചനത്താല്‍ ഭരിക്കുന്നു താന്‍
ബലവീരരെ വീണ്‍ടെടുപ്പാന്‍- (കര്‍ത്ത)
3
നീതിക്കായുള്ള പോരാട്ടത്തില്‍
ശത്രുവിന്‍ ശക്തി വര്‍ദ്ധിച്ചാലും
കാഴ്ചമറഞ്ഞു ദൈവസൈന്യം
ശത്രുസൈന്യത്തേക്കാള്‍ അധികം- (കര്‍ത്ത)
4
പകലില്‍ ഇരുള്‍ നിന്‍ ചുറ്റിലും
രാത്രിയില്‍ മേഘങ്ങള്‍ നിന്‍മേലും
വന്നിടുമ്പോള്‍ നീ കുലുങ്ങീടാ
ആശ്രയിക്കവനില്‍ ആപത്തില്‍- (കര്‍ത്ത)
5
കര്‍ത്തനില്‍ ആര്‍ത്തുസന്തോഷിക്ക
കീര്‍ത്തിച്ച് ഘോഷിക്കതന്‍ സ്തുതി
വാദ്യത്തോടുചേര്‍ത്തു നിന്‍സ്വരം
ഹല്ലേലൂയ്യാ ഗീതം പാടുക- (കര്‍ത്ത)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox