[‘He leadeth me’
J.H. Gilmore L.M Tune SS 934]

1
കര്‍ത്തന്‍ എന്നെ നടത്തുന്നു
എത്ര ഭാഗ്യം സ്വര്‍ഗ്ഗാശ്വാസം
എല്ലാറ്റിലും എവിടെയും
തന്‍ കൈ തന്നെ നടത്തുന്നു.

നടത്തുന്നാന്‍ – നടത്തുന്നാന്‍
തന്‍ കയ്യാല്‍ മാം നടത്തുന്നാന്‍
തന്‍പിന്‍ഗാമിയായിടും ഞാന്‍
തന്‍കയ്യാല്‍ മാം നടത്തുന്നാന്‍

2
അതിദുഃഖ മദ്ധ്യത്തിലും
ഏദന്‍ ഭാഗ്യ നിറവിലും
ശാന്തത്തില്‍ താന്‍-വന്‍കാറ്റില്‍ താന്‍
തന്‍ കൈ തന്നെ നടത്തുന്നു- നട
3
കര്‍ത്താ നിന്‍ കൈപിടിക്കും ഞാന്‍
പശ്ചാത്താപപ്പെടാ പിന്നെ
എന്നംശത്തില്‍ തൃപ്തിപ്പെടും
എന്‍ ദൈവംതാന്‍ നടത്തുന്നു- നട
4
ലോകെ എന്‍റെ വേല തീര്‍ത്തു
നിന്‍ കൃപയാല്‍ ജയം നേടി
മൃത്യുകാലം പേടിക്കാ ഞാന്‍
യോര്‍ദ്ദാനില്‍ നീ നടത്തുന്നു- നട

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox