കര്‍ത്താവരുളുന്നു തിരുമേശയില്‍ വരിക
ക്രൂശിന്‍ ബലിയായ് ഏല്പിച്ച
തന്‍ ജീവിതവും മരണമതും
രക്ഷയിന്‍ മര്‍മ്മതാകുന്നു

ശുദ്ധി വരുത്തും രക്തമതേ
ശക്തിയരുളും ഭോജനമേ
ഐക്യതയില്‍ കാക്കുക ഞങ്ങളെ നീ

2
പരിശുദ്ധന്‍ നാഥാ പരിശുദ്ധന്‍ നീയേ
നിന്‍ മരണത്താല്‍ ഞങ്ങളുടെ
സങ്കടമെല്ലാം നീക്കിയതാല്‍
ഐക്യതയില്‍ കാക്കുക ഞങ്ങളെ നീ
ശുദ്ധി വരുത്തും
3
പുതുതാക്കും നിയമം
പുതുതാക്കും ജനത
പുതുജീവന്‍ പുതുവഴിയായി
നിമമതാല്‍ നേടി തിരുസഭയെ
ഐക്യതയില്‍ കാക്കുക ഞങ്ങളെ നീ
ശുദ്ധി വരുത്തും
4
ക്രൂശിന്‍ കഷ്ടതയോ
ഉയിര്‍പ്പിന്‍ ശോഭയതാല്‍
മരണം ജയിച്ചവനെ
തവ ധീരതയും ശക്തിയതും
നല്‍കുക നീ ഞങ്ങളില്‍ എന്നെന്നും
ശുദ്ധി വരുത്തും
5
അഭയം തേടുന്നു നാഥാ നിന്‍ മക്കള്‍
നിന്‍ പദതാരിങ്കല്‍
അന്‍പൊടു നോക്കണം അടിയാരേ
സന്താപാശ്രു തുടച്ചിടപവാന്‍
ശുദ്ധി വരുത്തും

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox