1
കര്‍ത്താവേ നിന്‍ രൂപമെനിക്കെല്ലായ്പ്പോഴും
സന്തോഷമേ
സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോര്‍ രൂപം
വേറെ
2
അരക്കാശിനും മുതലില്ലാതെ തലചായ്പ്പാനും
സ്ഥലമില്ലാതെ
മുപ്പത്തിമൂന്നരക്കൊല്ലം പാര്‍ത്തലത്തില്‍
പാര്‍ത്തല്ലോ നീ
3
ജന്മസ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുല്‍ക്കൂടാക്കി
വഴിയാധാരജീവിയായ് നീ ഭൂലോകത്തെ സന്ദര്‍ശിച്ചു
4
എല്ലാവര്‍ക്കും നന്മ ചെയ്വാന്‍ എല്ലായ്പോഴും
സഞ്ചരിച്ചു
എല്ലാടത്തും ദൈവസ്നേഹം വെളിവാക്കി നീ
മരണത്തോളം
5
സാത്താനെ നീ തോല്‍പ്പിച്ചവന്‍ സര്‍വ്വായുധം
കവര്‍ന്നല്ലോ
സാധുക്കള്‍ക്കോര്‍ സങ്കേതമായ് ഭൂലോകത്തില്‍
നീ മാത്രമെ
6
ദുഷ്ടന്മാരെ രക്ഷിപ്പാനും ദോഷം കൂടാതാക്കീടാനും
രക്ഷിതാവായിക്ഷിതിയില്‍ കാണപ്പെട്ട ദൈവം നീയേ
7
ചെങ്കടല്‍ ചോര ഗതശമേനില്‍ വച്ചുണ്‍ടായ
പോരാട്ടത്തില്‍
തുള്ളി തുള്ളി വിയര്‍ത്തതാല്‍ ദൈവകോപം
നീങ്ങിപ്പോയി
8
യഹൂദര്‍ക്കും റോമാക്കാര്‍ക്കും പട്ടാളക്കാര്‍
അല്ലാത്തോര്‍ക്കും
ഇഷ്ടംപോലെ എന്തും ചെയ്വാന്‍ കുഞ്ഞാടുപോല്‍
നിന്നല്ലോ നീ
9
തേജസ്സിന്‍റെ കര്‍ത്താവേ എന്‍ പ്രാണപ്രിയ
സര്‍വ്വസ്വമേ
ഗലീല്യരിന്‍ സങ്കേതമേ വീണ്‍ടും വേഗം വന്നീടണേ
(മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ് ഉപദേശി)
