Tune: ‘The Church’s one foundation’
7.6.D S.S. 228
1
കര്‍ത്താവേ! വരണേമേ
നിന്മക്കള്‍ മദ്ധ്യത്തില്‍
ആശിഷം നല്‍കേ ണമേ
ഈ അവസരത്തില്‍
ഈ പുതു ദൈവാലയം
നിന്‍നാമ കീര്‍ത്തി ക്കായ്
പ്രതിഷ്ഠിക്കുന്നു വയം (ഞങ്ങള്‍)
നിന്‍ദാസന്‍മൂല മായ്
2
ഈ ആലയത്തെ നന്നായ്
ശുദ്ധീകരി ക്കണം
നിന്‍നിരന്തരവാസം
കര്‍ത്താവേ! ആക്കണം
നീ ഇതില്‍ സദാ മേവി
ആശീര്‍വദിക്കേണം
നിന്‍ മക്കളില്‍ ഉതവി
എന്നും നീ ആകണം
3
ഈ ആലയം ആകണം
പ്രാര്‍ത്ഥനാ നിലയം
പാപികള്‍ക്കുണ്‍ടാകണം
മാറിയ ഹൃദയം
നിന്‍വചനം കേള്‍ക്കണം
നിന്‍ മക്കളെപ്പോഴും
ശുദ്ധിയില്‍ വളരേണം
ശോഭിപ്പാന്‍ എപ്പോഴും
4
ഈ ആലയത്തില്‍ നിത്യം
നിന്‍ സ്തുതി പൊങ്ങണം
നിന്‍ നാമം സദാ സ്തുത്യം
മാനസേ മോഹനം
മേല്‍ ലോകത്തില്‍ നിന്‍ ദൂതര്‍
നിന്‍നാമത്തില്‍ സ്തുതി
പാടുംപോല്‍ ഇങ്ങും ഭക്തര്‍
ചൊല്ലേണം സംസ്തുതി
5
ഈ ആലയം സ്വര്‍ഗ്ഗത്തിന്‍
വാതില്‍ ആയിടണം
ഇങ്ങു വിശുദ്ധാത്മാവിന്‍
ആശീര്‍ വര്‍ഷം വേണം
ഈ വാതില്ക്കല്‍ നിന്‍ മക്കള്‍
നിന്നെ വിളി ക്കുമ്പോള്‍
നീ കേട്ടു നിന്‍ വരങ്ങള്‍
നല്കി വാഴ്ത്തിടിപ്പോള്‍
6
നിന്‍ വിശുദ്ധ സംസര്‍ഗ്ഗം
ഇങ്ങുണ്‍ടാകണമേ!
നിന്‍മക്കള്‍ക്കുള്ള സ്വര്‍ഗ്ഗം
നീ തന്നെ ദൈവമേ
നിന്‍ മക്കള്‍ നിന്നോടും നീ നിന്‍ മക്കളോടുമേ
സംസര്‍ഗ്ഗം ഇങ്ങുചെയ്ക
കര്‍ത്താ! എന്നേ ക്കുമേ
7
ഈ ആലയേ നാള്‍ തോറും
നിന്‍മക്കള്‍ വര്‍ദ്ധിച്ചു
തിങ്ങിടേണം എല്ലാരും
ഭേദങ്ങള്‍ വര്‍ജ്ജിച്ചു
ജാതികളില്‍ സമൂഹം
ചേര്‍ന്നിങ്ങു സര്‍വ്വദാ
പുകഴ്ത്തണം നിന്‍നാമം
സന്തോഷമായ്പിതാ!

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox