ധനാശി – ഏകതാളം
1
കര്‍ത്തേനയിപ്പകലിലെന്നെ -നീ
കാവല്‍ ചെയ്തതിമോദമായ്
ചേര്‍ത്തണച്ചുനിന്‍ പാദത്തിലായ-
തോര്‍ത്തടി പണിയുന്നു ഞാന്‍
2
പക്ഷികള്‍ കൂടണഞ്ഞുകൊണ്‍ടവ
നിര്‍ഭയമായി വസിക്കുംപോല്‍
പക്ഷമോടെന്‍റെ രക്ഷകാ! തവ
വക്ഷസ്സിലണഞ്ഞീടുന്നേന്‍… കര്‍ത്തേന
3
ഭൂതലെയുദിച്ചുയര്‍ന്ന സൂര്യ
ശോഭ പോയ് മറഞ്ഞിടുന്നു നീതി സൂര്യനെ മോദമോടക-
താരില്‍
നീയുദിക്കേണമേ- കര്‍ത്തേന
4
കേശാദിപാദം സര്‍വ്വവും ഭരി-
ച്ചിടേണം പരിശുദ്ധെന
ദാസന്‍ നിന്‍തിരുസന്നിധിയിന്‍പ്ര-
കാശത്തില്‍ വസിച്ചീടുവാന്‍- കര്‍ത്തേന
5 നിദ്രയില്‍നിന്‍ ചിറകിന്‍കീഴയെന്നെ
ഭദ്രമായ് മറയ്ക്കേണമേ
രാത്രി മുഴുവന്നാവിയാലെന്നെ
ശത്രുവില്‍നിന്നു കാക്കുക- കര്‍ത്തനേ
6
രാത്രിയില്‍ ഞാന്‍ കിടക്കയില്‍ പ്രാണ-
നാഥനെ! വേദവാക്യങ്ങള്‍
ഓര്‍ത്തു ധ്യാനിച്ചു മോദമായ് പ്രാര്‍ത്ഥി-
ച്ചീടുവാന്‍ കൃപനല്‍കുകേ- കര്‍ത്തനേ
7
പ്രാണനായകനേശുവേ നീയീ
രാത്രിയില്‍ എഴുന്നള്ളിയാല്‍
ആനന്ദത്തോടെ ദാസനും എതി-
രേല്‍ക്കുവാന്‍ തുണയ്ക്കേണമേ- ക
8
ഇന്നു രാത്രിയില്‍ എന്‍റെ ജീവനെ
നീ എടുത്തീടുകില്‍ വിഭോ
നിന്നില്‍ ഞാന്‍ നിദ്രകൊണ്‍ടു വിശ്രമി-
ച്ചീടുവാന്‍ കൃപനല്‍കണേ-
(പി.വി.തൊമ്മി)