ആദിതാളം
1
കാണുക നീയീ കാരുണ്യവാനേ
കുരിശതില്‍ കാല്‍വറിയില്‍
കേണു കണ്ണീര്‍ തൂകുന്നു നോക്കൂ
കാല്‍വറി മേടുകളില്‍

എന്തൊരു സ്‌നേഹം എന്തൊരു സ്‌നേഹം
പാപികളാം നരരില്‍
നൊന്തു, നൊന്തു, ചങ്കുടഞ്ഞു-പ്രാണന്‍ വെടിയുകയായ്

2
പാപത്താല്‍ ഘോര മൃത്യു കവര്‍ന്ന ലോകത്തെ
വീണ്‍ടിടുവാന്‍
ആണി മൂന്നില്‍ പ്രാണ നാഥന്‍ കാണുക ദൈവ
സ്‌നേഹം- (എന്തൊ…)
3
എന്തിനു നീയീ പാപത്തിന്‍ ഭാര വന്‍ ചുമടേന്തിടുന്നു
ചിന്തി രക്തം സര്‍വ്വ പാപ- ബന്ധനം പോക്കീടുവാന്‍-
(എന്തൊ…)
4
ജയിച്ചവനായി വിണ്‍പുരി തന്നില്‍ ജീവിക്കുന്നേശുപരന്‍!
ജയിച്ചീടാം നാം പോരിതിങ്കല്‍ അന്ത്യത്തോളം ധരയില്‍-
(എന്തൊ…)

(പി.ഡി.ജോണ്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox