ആദിതാളം
1
കാത്തുകാത്തേകനായ് നിന്‍വരവോര്‍ത്തു ഞാന്‍
നാളെത്ര നീക്കിയെന്‍ യേശുദേവാ!
കാണും പ്രപഞ്ചമോമാറുമെന്നാകിലും
മാറാത്ത വാക്കു നീ തന്നതല്ലോ
2
സംസാര സാഗരെ നീന്തി നീന്തി ഞാന്‍
സന്താപത്താലുഴത്തീടുന്നയ്യോ
സന്തോഷമേകുവാന്‍ നിന്‍കൂടെ വാഴുവാന്‍
സൗന്ദര്യപൊന്മുഖം കണ്‍ടീടുവാന്‍ കാത്തു
3
സ്വന്തമായൊന്നുമേ കാണുവാനില്ലിഹെ
സ്വന്തമായ് നീ മതി യേശുദേവാ
ബന്ധു ക്കള്‍ മിത്രരുംഅന്ത്യസമയമേ
പിന്തിരിഞ്ഞീടുമാശോകരംഗം- കാത്തു
4
ആശ്വാസമേകുക വിശ്വാസ നായക
നശ്വരനാടകമാണീലോകം
ആശിഷമേകുക എന്‍ശ്വാസംപോം വരെ
നിന്‍ ഗാനം പാടുവാന്‍ ശക്തി നല്‍ക- കാത്തു
(പി. ഡി.ജോണ്‍)
