ആനന്ദഭൈരവി – രൂപകം

1
കുമ്പിടുന്നേനെന്‍ ജീവനാഥനാം-ദേവാധി ദേവാ!
നിന്‍പാദപീഠത്തിങ്കല്‍ പാപി ഞാന്‍-ദേവാ
2
എന്‍ ദുഃഖം തിരുമുന്നില്‍ചൊല്ലുവാന്‍
തീരെക്കഴിവില്ലാതെന്‍റെ
നെഞ്ചടയ്ക്കുന്നേ നാവു താഴുന്നേ-ദേവാ
3
വിടുവിച്ചീടുകെന്നരികളില്‍നിന്നു ചെറു
പൈതലാമെന്നെ
കഠിനപ്പോരില്‍ ഞാന്‍ തളര്‍ന്നിരിക്കുന്നേ!
ദേവാ
4
ന്യായവിധിയില്‍ കേറ്റരുതയ്യോ!-
ഈക്ഷീണനാമെന്നെ
ന്യായമെനിക്കു നായക! നീയേ-ദേവാ
5
എന്തപ്പാ! ദൂരെമാറിപ്പോകുന്നു?-
വേഗമണഞ്ഞു വരിക നീ-
വെന്തു നീറുമെന്നുള്ളില്‍ ധൈര്യം താ-
ദേവാ
6
ദൈവരാജ്യത്തില്‍ പന്തിചേര്‍ത്തെന്നേ-
ഠഛഇ
അനുതാപം പ്പോറ്റിപ്പോഷിപ്പിക്കയെന്‍
ദേവാ നിന്‍പാദേ വീണുകേഴുന്നേ!-ദേവാ
7
വന്ദനം നിനക്കെന്നു താതനേ!-നിന്‍
പൊന്‍ ചെവി തുറ-
ന്നെന്നപേക്ഷ നീ വേഗം കേള്‍ക്കണേ!-ദേവാ
(യൂസ്തൂസ് യൗസേഫ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox