ആദിതാളം

കുരിശിന്‍ നിഴലില്‍ തല ചായ്ചനുദിനം
വിശ്രമിച്ചീടുന്നടിയാന്‍-വിശ്ര

അനുപല്ലവി

കുരിശിന്‍-സ്നേഹത്തണലില്‍-
കൃപയിന്‍ ശീതള നിഴലില്‍
പ്രാണപ്രിയന്‍റെ തൃക്കഴലില്‍
കാണുന്നഭയ മെന്നഴലില്‍ -കുരി

1
പാപഭാര ചുമടെടുത്തവശനായ്
തര്‍ന്നൊരെന്‍ ജീവിതമേ-
തളര്‍ന്നൊരെന്‍ ജീവിതം കുരിശിന്‍
നിഴലില്‍ ശാന്തി കണ്‍ടതിനാല്‍
തളരാതിനി വാന വിരിവില്‍
ചിറകടിച്ചുയര്‍ന്നീടാം വരവില്‍ -കുരി
2
സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മല്‍
ക്ലേശം മറന്നിടും ഞാന്‍-
തിരുമൊഴിയാനന്ദനാദം
തേനിലും മധുരം തന്‍വേദം
തരുമെനിക്കനന്ത സമ്മോദം
തീര്‍ക്കുമെന്‍ മാനസ ഖേദം-കുരി
3
ഏതു ഘോര-വിപത്തിലും ഭയന്നിടാ-
തവനില്‍ ഞാനാശ്രയിക്കും-
അവനിലെന്നാശ്രയമെന്നാല്‍
അവനിയിലാകുലം വന്നാല്‍
അവശതയണയുകിലെന്നാല്‍
അവന്‍ തുണയരുളിടും നന്നായ്-കുരി

(എം.ഈ.ചെറിയാന്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox