[Tune: ‘Guide me great Jehovah’
8.7.8.7.8.7 S.S. 524]
1
കൃപയുള്ള ത്രിയേകനേ!
ഇപ്പോള്‍ നീ വരണമേ!
നിന്‍റെ കൃപയാല്‍ ഇവരെ
അന്‍പോടു നോക്കണമേ
കടാക്ഷിക്ക! (2)
ഈ വധുവരന്മാരേ!
2
ആദിമുതല്‍ വിവാഹത്തെ
നിയമിച്ച കര്‍ത്താവേ
സല്‍ഭക്തി, ശാന്തം സ്നേഹത്തെ
ഈ പുരുഷനും സ്ത്രീയ്ക്കും
നീ കൊടുത്തു (2)
ഇവരെ യോജിപ്പിക്ക
3
സന്തോഷ വാഴ്ചകാലത്തില്‍
ദൈവത്തെ ഭയപ്പെട്ടു
സന്താപ താഴ്ചകാലത്തില്‍
ഭക്തിയില്‍ സ്ഥിരപ്പെട്ടു
ജീവിക്കേണം (2)
അന്ത്യേ സ്വര്‍ഗ്ഗേ ചേര്‍ന്നിടാന്‍

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church