രൂപകതാളം
പല്ലവി

ദൈവസ്‌നേഹം പോലെ വേറെ
സ്‌നേഹമില്ലഹോ!

ചരണങ്ങള്‍
1
അബ്ബാ താതാ! എന്നു ഞങ്ങള്‍
വിളിച്ചീടുവാന്‍
അംബര വാസിയാം ദൈവം
പുത്രത്വം തന്നു- ദൈവ
2
ജീവാഹാര പാനീയമാം
പ്രാണ നായകന്‍
ജീവനറ്റ പാപികള്‍ക്കു
ജീവനെത്തന്നു- ദൈവ
3
നല്ലിടയനാകുന്നെന്നു
വല്ലഭന്‍ ചൊല്ലി
ചെല്ലും ആടുകള്‍ തന്‍ പിന്‍പേ
അല്ലല്‍ നീങ്ങിടാന്‍- ദൈവ
4
സത്യ മുന്തിരി വള്ളിയാം
പുത്രനാം ദൈവം
ചെത്തി ശുദ്ധമാക്കും ഫലം
അധികം കായ്പാന്‍- ദൈവ
5
ആത്മാവാല്‍ ദൈവത്തിന്‍ സ്‌നേഹം
പകര്‍ന്നു നമ്മില്‍
നമ്മെതാന്‍ സ്‌നേഹിച്ചപോലെ
നമ്മള്‍ സ്‌നേഹിപ്പാന്‍- ദൈവ

(റ വ. കെ. പി.ഫിലിപ്പ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox