കൊയ്ത്തുണ്‍ടധികം വേലയുണ്‍ടേറെ
പോവതിന്നായിനി ആരുള്ളൂ?
ചുടുചോര ചിന്തും ധീര യോദ്ധാക്കള്‍
ക്രിസ്തുവിന്നായിറങ്ങീടട്ടേ!
1
ആയിരങ്ങള്‍ ഇതാ ആഴത്തില്‍ വീണു
ആണ്‍ടു കിടന്നീ-ടുന്നു
ശാന്തിയരുളും സ്നേഹത്തിന്‍
കൊടിയാല്‍
നേടാം ഭാരതത്തെ- നാം നേടാം –
കൊയ്ത്തു
2
നിരനിര നിരയായ് അണികള്‍ നിരന്നു
പോവട്ടെ ക്രൂശിന്‍ വീരര്‍
സെയീരില്‍ നിന്നു കേള്‍ക്കുന്നു ശബ്ദം
രാത്രി എന്തായഹോ? ഓ-രാത്രി എന്താ-
3
വിശ്രമം ഇല്ല കണ്ണുനീര്‍ മാത്രം
ആധാരം നമ്മള്‍ക്കിവിടെ
കണ്ണീര്‍ തുടയ്ക്കും കാലം വരുന്നു
നാഥനെ കാണുമ്പോള്‍-നാം നാഥനെ
4
തന്നല്ലോ എനിക്കായ് തന്‍ രക്തമാകെ
എന്തു ഞാനേകീടും തനിക്കായ്
ലോകാന്ത്യം വരെ തന്‍ സാക്ഷിയതാവാന്‍
നല്‍കീടുന്നെന്നേ ഞാന്‍-ഹാ-നല്‍-

(പി.ഡി.ജോണ്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox