‘Take the name of Jesus with you
Mrs L.Baxter/ W.H.Doane S.S 91
1
ക്രിസ്തുനാമം ഏറ്റുകൊള്‍ നീ
കഷ്ടാരിഷ്ടപ്പൈതലേ
സ്വാസ്ഥ്യം മോദമതു നല്‍കും
സര്‍വ്വത്ര വഹിച്ചുകൊള്‍
രത്നപ്പേര്‍ എന്തിന്‍പം
ഭൂപ്രത്യാശ സ്വര്‍ഭാഗ്യം (20
2
സദാ വഹിക്കേശുനാമം
അതാപത്തില്‍ ഖേടകം
പരീക്ഷ ചുറ്റും വന്നീടില്‍
പ്രാര്‍ത്ഥിക്ക തന്‍ നാമത്തില്‍
രത്നപ്പേര്‍
3
എത്രമൂല്യനാമം യേശു
ചിത്തേ മോദം നിറക്കും
നമ്മെത്താനാശ്ലേഷിക്കുമ്പോള്‍
നമ്മുടെ നാവും പാടും
രത്നപ്പേര്‍
4
നമ്മുടെ യാത്ര തീര്‍ന്നു നാം
കുമ്പിട്ടേശു പാദത്തില്‍
സ്വര്‍ രാജരാജനായ് തന്നെ
ധരിപ്പിക്കും കിരീടം
രത്നപ്പേര്‍
