ക്രിസ്തുയേശുവിന്‍ സ്വാതന്ത്ര്യം മുഴക്കീടുവാന്‍
ക്രൂശിന്‍ മാര്‍ഗ്ഗം നാം പിന്തുടരാം
അടിമത്തത്തിന്‍ ഘടനകളുടെമേല്‍
വിജയം വരിച്ചിടെണം നാം (2)

1
അന്ധകാരത്തിന്‍-ശ ക്തികളെ-
അവന്‍ ക്രൂശിന്മേല്‍ തകര്‍ത്തുവല്ലോ
ആ വിജയത്തിന്‍ ശക്തിയെ നാം-
അനുദിനം അനുഭവിക്കുക നാം
പുതു ഘടനകള്‍ നിര്‍മ്മിച്ചു വഴികാട്ടി
വിമോചനം ഘോഷിച്ചീടാം- (2) (ക്രിസ്തു)
2
ദൈവനീതിയിന്‍ മാര്‍ഗ്ഗത്തിലെ-
തടസ്സങ്ങള്‍ നാം തകര്‍ത്തിടേണം
സാഹോദര്യം സ്ഥാപിച്ചിടാന്‍-
പീഡിതരേ ചേര്‍ത്തണച്ചുകൊണ്‍ട്
പുതു ഘടനകള്‍ നിര്‍മ്മിച്ചു വഴികാട്ടി
വിമോചനം ഘോഷിച്ചിടാം (2) (ക്രിസ്തു)
3
നിത്യം മാറ്റത്തിന്‍ അലയടികള്‍-
പ്രതിധ്വനിക്കുന്നു ലോകമെങ്ങും
സാഹോദര്യസീമകളെ-പുനര്‍
ചിന്തനം ചെയ്തീടുവാന്‍
പുതുഘടനകള്‍ നിര്‍മ്മിച്ചു വഴികാട്ടി
വിമോചനം ഘോഷിച്ചിടാം (2) (ക്രിസ്തു)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox