വിനയം/പെസഹ
ആനന്ദഭൈരവി-ആദിതാളം
1
ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ കഴു-
കീട്ടു തന്നുടുപ്പുകളുടുത്ത ശേഷം
പിന്നെയും ചാരിയിരുന്നു ചൊന്നവരോടു ഞാന്‍
ഇന്നു നിങ്ങളോടു ചൊന്നതിന്നതെന്നുള്ളില്
2
നിങ്ങള്‍ അറിയുന്നുവോ ഗുരുവു മധിപനു മെ-
ന്നിങ്ങനെ നിങ്ങള്‍ വിളിച്ചിടുന്നതെന്നെ
അങ്ങനെഞാനാക യാല്‍ നന്നായുരയ്ക്കു
ന്നുയെന്നാല്
നിങ്ങളുടെ നാഥനും ഗുരുവുമായ ഞാന്‍
3
നിങ്ങള്‍ പാദങ്ങളെ കഴുകിയെങ്കില്‍ തമ്മില്‍-
നിങ്ങളും പാദങ്ങളെ കഴുകേണ്ടതാകുന്നു
നിങ്ങളോടു ചെയ്ത വണ്ണം നിങ്ങളും ചെയ്യാനൊരു-
മംഗല ദൃഷ്ടാന്തമിന്നു തന്നു നിങ്ങള്‍ക്ക്
4
ആമേനാമേന്‍ നിങ്ങളോടു ഞാനുരയ്ക്കുന്നു തന്-
കര്‍ത്താവിനേക്കാള്‍ ദാസനുമയച്ചവനെക്കാള്
ദൂതനും വലുതല്ലിവ നിങ്ങളറിയുന്നെങ്കില്-
ചെയ്തുവെന്നാലവ നിങ്ങള്‍ ധന്യരാകുന്നു
5
ഇങ്ങനെ താഴ്മ ഉപദേശിച്ചു യേശുവേ ദോഷം-
തിങ്ങിയേറ്റം പൊങ്ങിയുള്ളോരീയടിയനെ
ഭംഗിയില്‍ താഴ്മപ്പെടുത്തി മംഗലമാക്കി-
കൃപ താങ്ങുവാന്‍ തിരു കടാക്ഷമിങ്ങു നല്‍കുക
(യുസ്തൂസ് യൗസേഫ്)
