‘Blest be the tie that binds’
J. Fawcett S.M.S.S. 506

1
ക്രിസ്തുവിന്‍ സ്നേഹത്തില്‍
ചിത്തങ്ങളിന്‍ ബന്ധം
വാഴ്ത്തപ്പെട്ട താകട്ടെങ്ങള്‍
ഹൃത്തിന്നൈക്യവുമേ
2
പ്രിയ പിതൃമുമ്പില്‍
നാം യാചിക്കുന്നിതാ
ഭയം പ്രത്യാശാകാംക്ഷകള്‍
ഒന്നു താന്‍ ഞങ്ങള്‍ക്കു
3
താപഭാര ജാലം
വഹിക്കും നാം തമ്മില്‍
വാര്‍ക്കുന്നു കണ്ണീരന്യോന്യം
സഹതാപമോടെ
4
വേര്‍പാടിങ്കലുണ്‍ടാം
വേദനമാനസെ
ചിത്തൈക്യത്താല്‍ പാര്‍ത്തു വീ-
ണ്‍ടും ചേര്‍ത്തണയ്ക്കപ്പെടും

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox