മുഖാരി-ആദിതാളം
ക്രിസ്തു മുമ്പില്‍ വന്നാലാര്‍ത്തി
നാസ്തിയാമല്ലോ-എന്‍റെ
ക്രിസ്തു മല്‍ പ്രായബാലരെ ചേര്‍ത്തു കൊണ്‍ടല്ലോ
ചരണങ്ങള്‍
1.
ചിത്തത്തിനന്നാനന്ദമരുളും അത്തല്‍
അകറ്റും-എന്‍റെ
നിത്യകാവലായിരുന്നു കാത്തു
കൊള്ളും താന്‍ -ക്രിസ്തു
2.
ക്രിസ്തു എന്നപേക്ഷ കേള്‍ക്കും
ക്രിസ്തു സ്നേഹിക്കും-എന്നെ
ക്രിസ്തു എന്‍ പാപം ചുമന്നു
മൃത്യുവെക്കൊന്നു -ക്രിസ്തു
3.
യേശുഎന്‍കൈയേല്‍ പിടിച്ചു
നാശമില്ലാത് – നല്ല
ദേശമതിനു നടത്തും നാശമൊഴിക്കും
-ക്രിസ്തു
4.
തത്ര ഭാഗ്യപ്പൈതങ്ങളോ- ടൊത്തു
വെണ്മയാം-ചിത്ര
വസ്ത്രധാരിയായി വാഴാം നിത്യകാലവും
-ക്രിസ്തു
5.
അക്ഷയാനന്ദപ്രദമാം മോക്ഷരാജ്യത്തില്‍
-എന്‍റെ
രക്ഷിതാവെ സുപ്രമോദം വീക്ഷണം
ചെയ്യാം -ക്രിസ്തു

(മാണി ജോണ്‍ കൊച്ചുകുഞ്ഞ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox