1.

ക്രൈസ്തവരേ, വന്ദനെക്കുണരിന്‍

ക്രി-സ്തു കന്യാജാതം ചെയ്തനാളിന്‍

ഭാഗ്യോദയെഅത്ഭുതമീ സ്നേഹം

അ-ഗോചരമല്ലോ ഇതിന്‍ മര്‍മ്മം

വാനേ ദൂതന്മാര്‍ പാടി ഇതാദ്യം

മനു-ഷ്യാവതാരം ഘോഷിച്ചവര്‍

2.

കാവല്‍ കാക്കും ഇടയരും കേട്ടു

ദൈവദൂതസ്വരം, ഭയം വേണ്‍ടാ

നല്ലവാര്‍ത്ത കൊണ്‍ടുവരുന്നു ഞാന്‍

എല്ലാവര്‍ക്കുമുള്ളോരു രക്ഷകന്‍

ഇന്നു ജനിച്ചു; ദൈവവാഗ്ദത്തം

ഒന്നുപോലും പിഴയ്ക്കാ, നിശ്ചയം

3.

ഭൂതഗണം ആകാശം മുഴക്കി,

ഗീതം പാടി ആര്‍ത്തു ഉന്നതത്തില്‍

ദൈവത്തിനു മഹത്വം, ഭൂമിയില്‍

ദൈവപ്രസാദമുള്ളോര്‍ക്കു സാമം

വീണ്‍ടെടുപ്പിന്‍ സ്നേഹം ദൂതന്മാര്‍ക്കും

പണ്‍ടേ ആശ്ചര്യം, ഗീതവുമതു.

4.

ആട്ടിടയര്‍ ഓടി ബേത്ലേമിന്നു

കൂട്ടിയായ് പുല്‍ത്തൊട്ടിയില്‍ കണ്‍ടവര്‍

രക്ഷകനെ അമ്മയോടുകൂടെ

സൂക്ഷ്മം ദൂതവാക്യം എന്നറിഞ്ഞു

സാക്ഷിച്ചെങ്ങും അത്ഭുതകാഴ്ചയെ

ഘോഷിച്ചോരാദ്യം യേശുവേ ഇവര്‍

5

ക്രിസ്തുമസ്മോദം ആട്ടിടയരെ-പോല്‍

പ്രസ്താവിക്കാം സ്തോത്രസ്വരത്തോടെ

നഷ്ടം തീര്‍ക്കും ഈ ശിശുവിനെ നാം

തൊട്ടിതൊട്ടു ക്രൂശോളം നോക്കികാണ്‍

നിഷ്ഠയോടെപിന്‍-ചെല്ക കൃപയാല്‍

നഷ്ട-സ്വര്‍ഗ്ഗം വീണ്‍ടും പ്രാപിപ്പോളം.

6.

ഗീതം പാടാം രക്ഷയില്‍ മോദത്താല്‍

ദൂതര്‍മദ്ധ്യേ നില്ക്കാം ജയം കൊണ്‍ടു

ഇന്നു പിറന്നവന്‍റെ മഹത്വം

മിന്നുന്നുണ്‍ടല്ലോ നമ്മുടെ ചുറ്റും

നിത്യം പാടും രക്ഷപെട്ടോര്‍ സ്തുതി

നിത്യനാം സ്വര്‍ഗീയ രാജാവിന്നു.

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox