1
ചേരുമേശുവില്‍ ദിനം
മാരുതന്‍ മാകഠിനം
എന്‍ വിശ്വാസം ദുര്‍ബലം
യേശു താന്‍ സര്‍വ്വാശ്രയം
നാളുകള്‍ ഗമിക്കിലും
മാത്രകള്‍ പറക്കിലും
എന്തെല്ലാം ഭവിക്കിലും
യേശു താന്‍ സര്‍വ്വാശ്രയം-നാളുകള്‍…
2
പാതശോഭയാം നേരം
പാടും ഞാന്‍ അത്യധികം
ക്ഷീണമെങ്കിലെന്‍ വഴി
യാചിക്കും ക്ഷണം പ്രതി-നാളുകള്‍ …
3
ആപത്തില്‍ ഞാന്‍ വിളിക്കും
യേശു നിശ്ചയം കേള്‍ക്കും
എന്റെ ശ്രേഷ്ഠ സങ്കേതം
യേശു താന്‍ സര്‍വ്വാശ്രയം-നാളുകള്‍…
4
ജീവകാലമൊക്കെയും
കല്‍പാന്തകാലം വരെ
സ്വര്‍ഗ്ഗം ചേരാനെന്‍ ബലം
യേശുതാന്‍ സര്‍വ്വാശ്രയം-നാളുകള്‍…