[ആദിതാളംകൂടിടാം കൂടിടാം – എന്നമട്ട് (ബംഗാളി) ]
ജാതനായ് ജാതനായിന്നു-ലോക രക്ഷകനേശുമശിഹാ-
ഉന്നതന് തന് ആവിയാല്‍- ഉരുവായ്കന്യക മേരിയില്‍
അത്ഭുത ശിശുവിനെ കാണാന്‍-വണങ്ങിടാന്‍-
സ്തുതിച്ചിടാന്‍ ഒരുങ്ങിടാം വേഗം പോകാം
ലോകത്തിന്-പ്രത്യാശ അവന് മാത്രം
പാപത്തില്‍-നിന്നുദ്ധരിപ്പോന് എകന്
ആപത്തില്‍-സ്ഥിരസങ്കേതമവന്
ദൈവത്തിന് പുത്രനു മഹത്വം സദാ-
2
പോയിടാം പോയിടാം നമുക്കു ബേതലേജനിച്ചു
ദേവജാന്
ആകാശെ ഉദിച്ചുയര്‍ന്നതാരം ശോഭിച്ചുനാലുചുറ്റുപാടും
മൂവരാം ശാസ്ത്രജ്ഞന്മാര് കണ്ടു ബദ്ധപ്പെട്ടു
പൊന്നുമൂരുകുന്തിരിക്കം കയ്യിലേന്തി-
രാജമുമ്പില് കാഴ്ചവെയ്പാന്പോയി
ഹെരോദാവിന് കൊട്ടാരത്തില്‍ ചെന്നു
യൂദരാ-ജന്‍ ജډം എവിടെ?
ചോദിച്ചു ഗ്രഹിച്ചു പോയി കുമ്പിട്ടു
3
പാടിടാം പാടിടാം എന്നും നിത്യരാജാവിനെ
പുകഴ്ത്തിടാം
ആട്ടിടയര്‍ കേട്ടു സുവാര്‍ത്ത-കര്ത്താവാംക്രിസ്തു
ജനിച്ചെന്നു
സ്വര്‍ഗ്ഗത്തില്‍ ദൂതഗണംകൂടി-ഗീതംപാടി
ഉന്നതത്തില് ദൈവത്തിനു ഹാലേലുയ്യാ-
ഭൂമിയില്‍-ദൈവപ്രീതിയുള്ളോര്ക്കു
ശാന്തിയു-ണ്ടാകട്ടെന്നവര് പാടി
ശീലകള്‍-ചുറ്റി പശുക്കൊട്ടിയില്
കിടക്കും-കുഞ്ഞിനെ കാണ്മാന് പോയവര്‍
(റവ.കെ.പി.ഫിലിപ്പ്)
