നാഥനാമക്രിയ-ഏകതാളം
ജീവനായകാ! ജീവനായകാ!
ജീവനറ്റതാം സഭയില്‍ ജീവനുതുക
1.
ലോകമിതാ പാപം കൊണ്‍ടു നശിച്ചു
പോകുന്നേ-ഈ
ലോകമഹിമയില്‍ മുഴുകി മറന്നു
ദൈവത്തെ -ജീവ
2.
ലോകരിന്‍ രക്തത്തിന്നു ചുമതലപ്പെ
ട്ടോര്‍-അയ്യോ
ലോകമായയില്‍ കിടന്നുറങ്ങുന്നേ കഷ്ടം
-ജീവ
3.
അന്ത്യകല്പനയനുസ-രിച്ചുകൊള്ളു
വാന്‍-ഒരു
ചിന്തപോലുമില്ല സഭ തന്നിലിന്നഹോ
-ജീവ
4.
പെന്തക്കോസ്താത്മാവിനെ അയക്ക
ദൈവമേ! ഈ
ചിന്തയറ്റ ഞങ്ങളെ നിന്‍ സാക്ഷിയാക്കുക
-ജീവ
5.
ശക്തി വന്നിടുമ്പോള്‍ ലോക-
യറുതികള്‍വരെ-നിന്‍
സാക്ഷിയാകുമെന്നുരച്ച-പോലരുള്‍ക നീ
-ജീവ
6.
ജീവയാവിയാല്‍ കത്തിക്ക നിന്‍
സഭയതില്‍-കെട്ട
പാപിക്കായുള്ളം നീറുന്ന സ്നേഹതീയിനേ
-ജീവ
(റവ.റ്റി.കോശി)