ഏകതാളം
1
ജീവിത പാത എങ്ങോട്ടെന്നോര്‍ക്ക
ജീവന്‍റെ നായകന്‍ നിന്‍ കൂടെ ഉണ്‍ടല്ലോ
അലഞ്ഞു പോകുവാന്‍ അനുവദിക്കയില്ല
നല്ലിയടന്‍ ആലയില്‍ ചേര്‍ത്തിടും
നിന്‍ വഴികള്‍ നീ ഭരമേല്പിച്ചിടു
പോകേണ്‍ടും പാതകാണിക്കും സര്‍വ്വദാ
സത്യവും ജീവനും മാര്‍ഗ്ഗവുമോന്നേ
ഇടറാതെ പോക വിശ്വാസ പാതയില്‍
2
വിശാല വാതില്‍ നാശത്തിന്‍ പാത
ജീവന്‍റെ മാര്‍ഗ്ഗം ഞെരുക്കമുള്ളത്
കടന്നു പോയിടാം നായകന്‍ പിന്‍പേ
എത്തിടുമേ വാഗ്ദത്ത നാടതില്‍
– നിന്‍വഴി
3
നീതിയിന്‍ പാതയില്‍ ഗമനം ചെയിതീടില്‍ന്യാ
ന്യായത്തിന്‍ വാക്കുകള്‍ നിന്‍ നാവില്‍ വന്നീടും
ഉച്ചരിച്ചീടുവാന്‍ ധൈര്യം പകര്‍ന്നിടും
ഉദ്ധരിക്ക സ്നേഹത്തിന്‍ ആത്മാവാല്‍
-നിന്‍വഴി
(റവ. വി.എം. മാത്യു)
