I am not worthy, Holy Lord
ഞാന്‍ അയോഗ്യന്‍ ശുദ്ധാനാഥാ
നീയെന്‍ ചാരെ വരാന്‍
കല്പന ഒന്നല്ലോ വേണ്‍ടു
പാപിയെ മോചിപ്പാന്‍
2
ഞാന്‍ അയോഗേയന്‍ എന്‍ ദേഹിയില്‍
വാസം നീചക്കുടില്‍
നീയതില്‍ വരുമോ നാഥാ
വാക്കിനാല്‍ ശുദ്ധി താ
3
ഞാന്‍ അയോഗ്യന്‍ എന്‍ ദേഹിയില്‍
മുടക്കാമോ നിന്നെ
എന്‍ വിലയായ് തിരുജഡ-
രക്തം കൊടുത്തോനേ
4
നല്ലോരീ സമയം വന്നു
ദിവ്യാഹാരം നല്‍കി
വല്ലാത്തെന്‍ നെഞ്ചില്‍ നിന്‍ ശക്തി
സ്നേഹം നിറയ്ക്കുകെ
