ഏകതാളം
ഞാന്‍ എന്‍റെ കണ്ണുകള്‍ ഉയര്‍ത്തിടുന്നു
എന്‍ സഹായം എവിടെ നിന്നു വരും
എന്‍ സഹായം ആകാശവും ഭൂമിയും സൃഷ്ടിച്ച
യോഹവയിങ്കല്‍ നിന്നല്ലോ
1
നിന്‍റെ കാല്‍ വഴുതുവാന്‍ സമ്മതിക്കയില്ല
നിന്നെ കാക്കുന്നവന്‍ മയങ്ങുകയുമില്ല
അവന്‍ മയങ്ങുകയില്ല അന്‍ ഉറങ്ങുകയില്ല
യിസ്രായേലിന്‍ പരിപാലകന്‍-
ഞാന്‍
2
യഹോവ നിന്‍റെ പരിപാലകന്‍
യഹോവ വലഭാഗെ നിനക്കു തണല്‍
പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും
നിന്നെ യാതൊന്നും ബാധിക്കയില്ല-
ഞാന്‍
3
യഹോവ നിന്നെ പരിപാലിക്കും
നിന്‍റെ പ്രാണനെയും അവന്‍ പരിപാലിക്കും
നിന്‍റെ ഗമനത്തെയും ആഗമനത്തെയും
ഇന്നും എന്നേക്കും പരിപാലിക്കും-
ഞാന്‍
