[I am coming to the Cross
W. Mc Donald 7.7.7.7.S.S.477 ]
1
ഞാന്‍ വരുന്നു ക്രൂശിങ്കല്‍
സാധു, ക്ഷീണന്‍, കുരുടന്‍
സര്‍വ്വവും എനിക്കെച്ചില്‍,
പൂര്‍ണ്ണരക്ഷ കാണും ഞാന്‍.
ശരണം എന്‍ കര്‍ത്താവേ,
വാഴ്ത്തപ്പെട്ട കുഞ്ഞാടേ,
താഴ്മയായ് കുമ്പിടുന്നു
രക്ഷിക്ക എന്നെ ഇപ്പോള്‍.
2
വാഞ്ഛിച്ചു നിന്നെ എത്ര
ദോഷം വാണെന്നിലെത്ര
ഇമ്പമായ് ചൊല്ലുന്നേശു
ഞാന്‍ കഴുകീടും നിന്നെ…. ശരണം
3
മുറ്റും ഞാന്‍ തരുന്നിതാ
ഭൂനിക്ഷേപം മുഴുവന്‍
ദേഹം ദേഹി സമസ്തം
എന്നേക്കും നിന്‍റേതു ഞാന്‍… ശരണം
യേശു വന്നെന്നാത്മത്തെ
നിറയ്ക്കുന്നു പൂര്‍ത്തിയായ്
സുഖമെന്നും പൂര്‍ണ്ണമായ്
മഹത്വം കുഞ്ഞാട്ടിന്നു ശരണം
5
എന്നാശ്രയം യേശുവില്‍
വാഴ്ത്തപ്പെട്ട കൂഞ്ഞാട്ടിന്‍
താണ്മയായ്ക്കുമ്പിടുന്നു
രക്ഷിക്കുന്നിപ്പോളേശു. ശരണം
(റവ.റ്റി.കോശി)
